‘അച്ഛന്റെ മരണകാരണം ഡെങ്കിപ്പനിയല്ല ‘ : സൗഭാഗ്യ വെങ്കിടേഷ്

Sowbhagya Venkitesh FB post on Rajaram death

ഏറെ ഞെട്ടലോടെയാണ് നടി താരാകല്ല്യാണിന്റെ ഭർത്താവും, അവതാരകനുമായ
രാജാറാമിന്റെ മരണവാർത്ത ജനം അറിഞ്ഞത്. ഡെങ്കിപ്പനിമൂലം കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ അച്ഛന്റെ മരണത്തിന് പിന്നിലെ ശരിയായ കാരണം തുറന്ന് പറഞ്ഞ് മകൾ സൗഭാഗ്യ വെങ്കിടേഷ് രംഗത്തെത്തിയിരിക്കുകയാണ്.

ഈ അവസ്ഥയിൽ ഇതിനെ കുറിച്ച് പോസ്റ്റ് ചെയ്യാൻ താൽപര്യമില്ല എന്നിരുന്നാലും അച്ഛനെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നതിൽ വിഷമം തോന്നിയാണ് താൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നത് എന്ന മുഖവുരയോടെയാണ് സൗഭാഗ്യയുടെ പോസ്റ്റ്.

രാജാറാമിന് ഡെങ്കിപ്പനിയായിരുന്നില്ലെന്നും വൈറൽ പനിയായിരുന്നുവെന്നുമാണ് സൗഭാഗ്യയുടെ പോസ്റ്റിൽ പറയുന്നത്. വൈറൽ പനി പിന്നീട് ചെസ്റ്റ് ഇൻഫക്ഷനായതോടെയാണ് തങ്ങൾ അച്ഛനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് സെപ്റ്റിസീമിയ എന്ന ഗുരുതരാവസ്ഥയിലേക്ക് രാജാറാം കടക്കുകയായിരുന്നു. അത് പിന്നീട് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. ഇതേ തുടർന്നാണ് രാജാറാം മരണത്തിന് കീഴടങ്ങിയത്. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സൗഭാഗ്യയുടെ പോസ്റ്റിൽ പറയുന്നു.

ഒപ്പം തന്റെ ചെറിയ കഥാപാത്രങ്ങളാണ് ചെയ്തിരുന്നതെന്ന് മാധ്യമങ്ങളിൽ വരുന്നത് തന്നെ വിഷമിപ്പിച്ചുവെന്നും, ഇരുപതോളം മെഗാ സീരിയലുകളിൽ തന്റെ അച്ഛൻ കേന്ദ്രകഥാപാത്രമായിരുന്നുവെന്നും സൗഭാഗ്യ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം.

Sowbhagya Venkitesh FB post on Rajaram death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top