നിന്റെയൊക്കെ മനസ് കല്ലാണോ..? നിനക്കുമില്ലേ അമ്മ …? കണ്ണീരണിഞ്ഞ് താരാ കല്യാണ്‍

തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്‌ക്കെതിരെ പ്രതികരണവുമായി സീരിയല്‍ താരം താരാ കല്യാണ്‍. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. മകളുടെ വിവാഹത്തിനിടയില്‍ പകര്‍ത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും ഇതു ചെയ്തവരെ വെറുക്കുന്നതായും താര കല്യാണ്‍ പറഞ്ഞു.

” ചോദിക്കാനും പറയാനും ആരുമില്ല, എന്നൊരു ധാരണയാണല്ലേ.. എല്ലാവര്‍ക്കും. ഭഗവാന്‍ മാത്രമെയുള്ളൂ എനിക്ക് വേണ്ടി ചോദിക്കാന്‍. ചോദിക്കും എന്ന് എനിക്ക് വിശ്വാസവുമുണ്ട്. പറഞ്ഞുവന്നത് മറ്റൊന്നുമല്ല. ഇപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ എന്നെക്കുറിച്ച് വലിയൊരു ഫോട്ടോ ഭയങ്കര വൈറലാകുന്നുണ്ട്. കുറെയാളുകള്‍ അത് ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ആസ്വദിക്കുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ..?

അതിന്റെ ബാക്ക്ഗ്രൗണ്ട് അറിയാമോ നിങ്ങള്‍ക്ക്.

എന്റെ മകളുടെ കല്ല്യാണം ഒറ്റക്ക് നടത്താനുള്ള ധൈര്യം ഇല്ലാഞ്ഞിട്ട് ഭഗവാനെ കൂട്ട്പിടിച്ച് ഗുരുവായൂരപ്പന്റെ കൈയും പിടിച്ച് നടത്തിയ ഒരു കല്ല്യാണം. ആ കല്ല്യാണത്തിന്റെ വിഡിയോയില്‍ നിന്ന് ഒരു ഭാഗം എടുത്ത് ഫോട്ടോ ആക്കി അതിനെ വൈറലാക്കിയിരിക്കുന്നു. അത് പോസ്റ്റ് ചെയ്ത മഹാനോട് ഞാന്‍ ചോദിക്കട്ടെ…? നിന്റെയൊക്കെ മനസ് കല്ലാണോ..?
നിനക്കുമില്ലേ വീട്ടിലൊരു അമ്മയൊക്കെ..?

നിന്നെ ഇങ്ങനെയാണോ പ്രസവിച്ച് വളര്‍ത്തിവിട്ടിരിക്കുന്നത്. ഈ ജന്മം ഞാനെന്ന വ്യക്തി നിന്നോട് ഒരിക്കലും പൊറുക്കില്ല. പറ്റുമെങ്കില്‍ നിന്നെ സൃഷ്ടിച്ച ഈശ്വരന്‍ നിന്നോട് പൊറുക്കട്ടെ. നിന്നെ പ്രസവിച്ച നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടെ. സമൂഹ മാധ്യമങ്ങള്‍ നല്ലതാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ ഉണ്ട്. പക്ഷേ ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്. അത് പലര്‍ക്കും ഹൃദയഭേദകമാണ്.

എന്റെ ആത്മാവിനെ നിങ്ങള്‍ വേദനിപ്പിച്ചത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കില്‍ അത് തെറ്റാണത്. നിങ്ങള്‍ക്ക് സന്തോഷം കണ്ടുപിടിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട്.

ഇത് പോസ്റ്റ് ചെയ്ത ആളോട്, ഇത് പ്രചരിപ്പിച്ച ആളുകളോട് ഇതിനെ ആഘോഷിച്ചവരോട്… ഞാന്‍ നിങ്ങളെ വെറുക്കുന്നു.

എനിക്ക് നിങ്ങളെയാരെയും ഇഷ്ടമല്ല.

സ്ത്രീയാണെന്ന പരിഗണന കൊടുക്കാന്‍ പഠിക്ക്…

അത് ആവശ്യമാണ്.

നിങ്ങളെപോലെതന്നെ ഫീലിംഗ്‌സ് ഉള്ള ആള്‍ക്കാരാണ് ഞങ്ങള്‍ കലാകാരന്മാരും. ഒരമ്മയാണ് ഞാന്‍. എന്റെ മകളുടെ കല്ല്യാണത്തിന്റെ സമയത്ത് എടുത്ത ഫോട്ടോയാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. നാണക്കേടല്ലേ…? സ്വന്തമായി തോന്നുന്നില്ലേ… അറപ്പ് തോന്നുന്നില്ലേ..? ഞാന്‍ ഒരിക്കലും നിങ്ങളോട് പൊറുക്കില്ല. ഈ ജന്മത്തില്‍ പൊറുക്കില്ലെന്നും” വീഡിയോയില്‍ പറയുന്നു.

ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ വിവാഹം.

 

View this post on Instagram

 

A post shared by Thara Kalyan (@tharakalyan) on

Story Highlights: thara kalyan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top