താരാ കല്യാണിന്റെ അക്കൗണ്ട് റിമംബറിംഗ് ആക്കി ഫെയ്സ് ബുക്ക്

thara kalyan fb

മരിച്ചുപോയവരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകള്‍ക്ക് ഫെയ്സ് ബുക്ക് നല്‍കിയിരിക്കുന്ന ഫീച്ചറാണ് റിമംബറിംഗ്.മരണം തെളിയിക്കുന്ന വാര്‍ത്തയോ പേപ്പര്‍ കട്ടിംഗോ ഫെയ്സ് ബുക്ക് അധികൃതരെ അറിയിച്ചാലാണ് അക്കൗണ്ട് റിമംബറിംഗ് ആക്കി മാറ്റുക.  എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ നടി താരാ കല്യാണിന്റെ ഫെയ്സ് ബുക്ക് പേജ് റിമംബറിംഗ് എന്നാണ് ഫേസ് ബുക്കില്‍ കാണിക്കുന്നത്.  എന്നാല്‍ ജീവിച്ചിരിക്കുന്ന താര കല്യാണിന്റെ അക്കൗണ്ട് എങ്ങനെ ഈ ഫീച്ചറിന് കീഴില്‍ എത്തിയെന്ന അന്ധാളിപ്പിലാണ് സോഷ്യല്‍ മീഡിയ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് താരയുടെ ഭര്‍ത്താവ് രാജാ റാം അന്തരിച്ചിരുന്നു. രാജാ റാമിന്റെ അക്കൗണ്ട് റിമംബറിംഗ് ഫീച്ചറിന് താഴെ വന്നിട്ടുമില്ല.

thara kalyan fb

മരണ വിവരം കൃത്യമായി തെളിവ് സഹിതം സമര്‍പ്പിച്ചാല്‍ മാത്രം വരുന്ന ഈ ഫീച്ചര്‍ എങ്ങനെ താരാ കല്യാണിന്റെ അക്കൗണ്ടിന് ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് സോഷ്യല്‍ മീഡിയ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top