ദിലീപിനെ കുരുക്കി അപ്പുണ്ണിയുടെ മൊഴി

dileep

പള്‍സര്‍ സുനിയെ അറിയാമെന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴി. പള്‍സ്ര‍ സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും ദിലീപ് ആവശ്യപ്പെട്ടതിനാലാണ് ഒന്നും അറിയാത്ത പോലെ സംസാരിച്ചതെന്നും അപ്പുണ്ണി ഇന്നലെ ആലുവ പോലീസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

എന്നാല്‍ ഗൂഢാലോചനയെ പറ്റി തനിക്ക് ഒന്നും അറിയില്ല. അന്ന് പള്‍സര്‍ സുനി പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞു. ദിലീപ് പറഞ്ഞത് അനുസരിച്ചാണ് പള്‍സര്‍ സുനിയുമായി സംസാരിച്ചത്. കത്തിന്റെ കാര്യം സംസാരിക്കാന്‍ ഏലൂര്‍ ടാക്സി സ്റ്റാന്റില്‍ പോയിരുന്നെന്നും അപ്പുണ്ണി മൊഴി നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top