ഹര്‍ത്താല്‍ ദിനങ്ങളില്‍ ഇനി ആംബുലന്‍സ് ഇല്ല

ambulance

ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ ഇനി  സര്‍വീസ് നടത്തില്ല . ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍   ആക്രമിക്കപ്പെടുന്നത് പതിവായതോടെയാണ് ഡ്രൈവര്‍മാരും ടെക്നീഷ്യന്മാരും ചേര്‍ന്ന്  ഈ തീരുമാനമെടുത്തത് .

ഹർത്താൽ ദിവസങ്ങളിൽ സർവീസ് നടത്തിയ ആംബുലൻസുകൾക്കുനേരെ നിരന്തരം അക്രമമുണ്ടായതോടെയാണ് ഇത്തരമൊരു തീരുമാനം. ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലം , പാലക്കാട് , കണ്ണൂര്‍ ജില്ലകളില്‍ ആംബുലൻസുകൾ ആക്രമണത്തിനിരയായിരുന്നു.

ആക്രമണത്തിനിരയായാല്‍ പൊലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നുവെന്നാണ് ഡ്രൈവര്‍മാരുടെ പ്രധാന പരാതി. ജീവന്‍ പണയപ്പെടുത്തിയാണ് ഹര്‍ത്താല്‍ ദിവത്തില്‍ വണ്ടി ഓടിക്കുന്നതെന്നും ഇവര്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top