ആക്ച്വലി എന്താ ഉണ്ടായത്??

viral

ഒരു കാറ് മറ്റൊരു കാറിന്റെ പിന്നില്‍ ഇടിച്ചതാണ് സംഭവം. ഇടികൊണ്ട കാറിലേക്ക് അല്ല നോക്കേണ്ടത്, ഇടി കൊടുത്ത കാറിലേക്കാണ്, ഒന്നും രണ്ടും പേരല്ല, ഒമ്പത് പേരാണ് ആ കൊച്ച് കാറില്‍ നിന്ന് ഇറങ്ങി ഓടുന്നത്. ഇതില്‍ ഒമ്പതാമന്‍ ഇറങ്ങുന്നത് ഡിക്കിയില്‍ നിന്നും!!
സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി ഓടുന്ന വീഡിയോ ആണിത്. പിടിക്കപ്പെട്ടേക്കാവുന്ന അവസാന നിമിഷത്തിലും ഒമ്പതാമനെ രക്ഷിക്കാന്‍ ആര്‍ജ്ജവം കാണിച്ച ആ യുവാവിന്റെ  ധൈര്യത്തിനാണ് ആളുകളുടെ ലൈക്ക്. തകര്‍ന്ന വിലക്കൂടിയ കാറുടമയേക്കാള്‍ ഈ യുവാക്കളാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top