സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത്. തലസ്ഥാനത്തെ  സിപിഎം- ബിജെപി അക്രമം, ഉഭയകക്ഷി ചർച്ചക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളോട് കയർത്തു സംസാരിച്ചത് തുടങ്ങിയ വിഷയങ്ങള്‍ സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകും.

മാധ്യമങ്ങളെ കടക്ക് പുറത്തെന്ന് പറഞ്ഞ് മുഖ്യമന്ത്രി ആക്ഷേപിച്ചതിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. കേന്ദ്ര നേതാക്കളും അതൃപ്തി പ്രകടപ്പിച്ച സാഹചര്യത്തിൽ മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ വിഷയത്തില്‍ മുഖ്യമന്ത്രി യോഗത്തിൽ നിലപാട് വ്യക്തമാക്കും. സംഭവത്തില്‍ കോടിയേരിയ്ക്ക് അടക്കം പല നേതാക്കള്‍ക്കും അതൃപ്തിയുണ്ടെന്നാണ് സൂചന. തിരുവനന്തപുരത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് ഗവർണർ മുഖ്യമന്ത്രിയെ രാജ് ഭവനിലേക്ക് വിളിച്ചുവരുത്തിയ സാഹചര്യവും യോഗം ചർച്ച ചെയ്യും.

വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന സമിതിയുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top