നടൻ വിശാലിന് വധഭീഷണി

tamil actor vishal death threat

തമിഴ് താരം വിശാലിന് വധഭീഷണി. വാട്‌സാപ്പ് നമ്പറിൽ നിന്നുമാണ് വിശാൽ കൊല്ലപ്പെടുമെന്ന സന്ദേശം ലഭിച്ചത്. ഇതിനെതിരെ നിർമ്മാതാവ് മണിമാരൻ പോലീസിൽ പരാതി നൽകി.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയും തമ്മിലുള്ള തർക്കമാണ് പുതിയ തലത്തിലെത്തിയിരിക്കുന്നത് എന്ന് സൂചന. ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പ്രസിഡന്റ് കൂടിയാണ് വിശാൽ. സംഘടനയുടെ ഓഫീസ് ജോലി ചെയ്യുന്ന ധനപാലാണ് ഭീഷണിക്ക് പിന്നിലെന്നാണ് മണിമാരന്റെ ആരോപണം.

ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയിൽ അംഗമല്ലാത്തവർക്കും സിനിമയിൽ ജോലി നൽകുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് വിശാൽ പ്രഖ്യാപിച്ചിരുന്നു. ഇതാണ് വധഭീഷണിക്ക് കാരണമെന്നാണ് മണിമാരന്റെ ആരോപണം.

tamil actor vishal death threat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top