ജലവൈദ്യുതി പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോകാമെന്ന് ലോകബാങ്ക്

ജമ്മുകാശ്മീരിൽ സിന്ധു നദിയുടെ പോഷക നദികളിലെ ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോകാമെന്ന് ലോകബാങ്ക്. സിന്ധു നദീ ജല കരാർ അനുസരിച്ച് ഝലം, ഛിനാബ് നദികളിൽ ചില നിയന്ത്രണങ്ങളോടെ പദ്ധതികൾ നടപ്പിലാക്കാമെന്നും ലോക ബാങ്ക്. സിന്ധു നദീജല കരാറിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സെക്രട്ടറിതല ചർച്ചയ്ക്ക് ശേഷമാണ് ലോക ബാങ്ക് ഇക്കാര്യം അറിയിച്ചത്.
കരാർ പ്രകാരം ഇന്ത്യയ്ക്ക് ജലവൈദ്യുത പദ്ധതികൾ നിർമ്മിക്കാമെന്ന് കരാറിൽ വ്യക്തമാക്കുന്നുണ്ടെന്ന് ലോകബാങ്ക് വ്യക്തമാക്കി. റാറ്റിൽ, കിഷൻ ഗംഗ എന്നീ ജലവൈദ്യുതി പദ്ധതികൾ നിർമ്മിക്കുന്നതിനെതിരെ പാക്കിസ്ഥാൻ നേരത്തെ രംഗത്തെത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here