17 കായിക താരങ്ങൾക്ക് അർജ്ജുന; മലയാളി താരങ്ങൾക്ക് പുരസ്‌കാരമില്ല

arjuna waward

ക്രിക്കറ്റ് താരങ്ങളായ ചേതേശ്വർ പൂജാര, ഹർമൻ പ്രീത് കൗർ എന്നിവരടക്കം 17 കായിക താരങ്ങൾക്ക് അർജുന അവാർഡ് ലഭിച്ചു. ജസ്റ്റിസ് സി കെ താക്കൂർ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പി ടി ഉഷയും വീരേന്ദ്ര സെവാഗും സമിതിയിലുണ്ട്.

മലയാളി താരങ്ങൾക്ക് അർജ്ജുന അവാർഡ് ഇല്ല. നീന്തൽ താരം സജൻ പ്രകാശും ഷൂട്ടിംഗ് താരം എലിസബത്ത് സൂസൻ കോശിയും പട്ടികയിലുണ്ടായിരുന്നെങ്കിലും പുരസ്‌കാരത്തിന് തെരഞ്ഞെടുത്തില്ല.

പാരാലിമ്പിക്‌സ് താരം മാരിയപ്പൻ തങ്കവേലു, വരുൺ ഭാട്ടി, ഗോൾഫ് താരം ശിവ് ചൗരസ്യ, ഹോക്കി താരം എസ് വി സുനിൽ, അത്‌ലറ്റുകളായ ആരോഗ്യ രാജീവ്, ഖുശ്ബീർ കൗർ, ബാസ്‌കറ്റ് ബോൾ താരം പ്രശാന്തി സിംഗ്, തുടങ്ങിയവരും അർജുന പുരസ്‌കാരം സ്വന്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top