സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ ട്രൈയിലറെത്തി

ആമിറിന്റെയും ദംഗല്‍ ബാലികയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ ട്രെയിലര്‍ എത്തി.  ദംഗലില്‍ ഗീത് ഫോടഗട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ച സൈറ വസീമാണ് അമീറിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അദ്വൈത് ചന്ദനാണ് ചിത്രത്തിന്റെ സംവിധായകന്‍. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അതിഥി താരമായാണ് ചിത്രത്തില്‍ ആമീറെത്തുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് അമീറിന്. മെഹര്‍ വിജ്, രാജ് അര്‍ജ്ജുന്‍, തീര്‍ത്ഥ ശര്‍മ്മ തുടങ്ങി ഒരു വലിയ താരനിര ഈ ചിത്രത്തില്‍ അഭിനിയിക്കുന്നത്. ആമിര്‍ ഖാനും, കിരണ്‍ റാവുവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top