ജീന്‍ പോളിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

jean poul lal jean paul anticipatory bail to be considered on monday

യുവ നടിയോട് അപമര്യാദയായി പെരുമാറിയെന്ന് കേസില്‍ ഹണീബി രണ്ടിന്റെ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാല് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം എ സി ജെ എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഹണീബി രണ്ടില്‍ അഭിനയിച്ചതിന് പണം നല്‍കിയില്ലെന്നും അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചതായും പരാതിയിലുണ്ട്. പനങ്ങാട് പോലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ അനില്‍, അനിരുദ്ധ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.  ഇവരുടെ അറസ്റ്റ് വേണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top