സംവിധായകൻ ലാൽ ട്വന്റി ട്വന്റിയിൽ

നടനും സംവിധായകനുമായ ലാൽ ട്വന്റി ട്വൻിയിൽ ചേർന്നു. ട്വന്റി ട്വന്റിയിൽ ഉപദേശക സമിതി അംഗമായി പ്രവർത്തിക്കും. ലാലിന്റെ മരുമകൻ അലൻ ആന്റണിയും കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജും ട്വന്റി ട്വന്റിയിൽ ചേർന്നു.

കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ട്വന്റി ട്വന്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംഘടന സംവിധാനം വിപുലീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. ലാലിന്റെ മരുമകൻ അലൻ ആന്റണിയെ ട്വന്റി ട്വൻിയുടെ യൂത്ത് വിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയയുടെ ഭർത്താവായ വർഗീസ് ജോർജ് സംഘടനയുടെ ഉപദേശക സമിതി അംഗമായും യൂത്ത് വിംഗ് കോഡിനേറ്റർ ആയും പ്രവർത്തിക്കും. ദുബായിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന വർഗീസ് ജോർജ് ട്വന്റി ട്വന്റി ആശയങ്ങളിൽ ആകൃഷ്ടനായാണ് പുതിയ തീരുമാനമെന്ന് വിശദീകരിച്ചു. വനിതാ വിഭാഗം പ്രസിഡന്റായി സാമൂഹിക പ്രവർത്തകയായ ലക്ഷ്മി മേനോനും ചുമതലയേറ്റെടുത്തു.

Read Also : ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മ കോര്‍ഡിനേറ്റര്‍ സാബു ജേക്കബിനെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു

സമാന മാതൃകയിൽ കൂടുതൽ പേർ സംഘടനയുടെ ഭാഗമാകുന്ന് ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് വ്യക്തമാക്കി. ട്വന്റി ട്വന്റിയുടെ ഉപദേശക സമിതി ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Story Highlights- Twenty twenty, Lal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top