ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മ കോര്‍ഡിനേറ്റര്‍ സാബു ജേക്കബിനെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു

എറണാകുളം മഴുവന്നൂര്‍ പഞ്ചായത്തിലെ ആസൂത്രണ സമിതി യോഗത്തിനെത്തിയ ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ സാബു ജേക്കബിനെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പഞ്ചായത്തിലെ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കൂടിയായ സാബു ജേക്കബിനെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐഎം പ്രതിഷേധം.

കോടതി ഉത്തരവ് പ്രകാരമാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. പ്രതിഷേധവുമായി ട്വന്റി ട്വന്റി പ്രവര്‍ത്തകരും നിലയുറപ്പിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. ഇരുവിഭാഗവുമായി പൊലീസ് ചര്‍ച്ച നടത്തിയ ശേഷമാണ് സാബു ജേക്കബ് യോഗത്തില്‍ പങ്കെടുത്തത്.

Story Highlights twenty-twenty, kizhakkambalam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top