രഹാനെയുടെ സെഞ്ചുറി ഗ്യാലറിയില്‍ ഭാര്യ ആഘോഷിച്ചത് ഇങ്ങനെ

rahane

കൊളംബോയില്‍ ശ്രീലങ്കക്കെതിരെ അജിങ്ക്യ രഹാനെ സെഞ്ചുറി നേടിയപ്പോള്‍ ഭാര്യ രാധിക ധോപാവ്ക്കറിന്റെ സന്തോഷ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.   ഭര്‍ത്താവ് 100ാം റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ ഗാലറിയില്‍ നിന്ന് എഴുന്നേറ്റു കയ്യടിച്ചു.   കരിയറില്‍ ഒമ്പതാം ടെസ്റ്റ് സെഞ്ചുറി കുറിച്ച രഹാനെയുടെ വിദേശത്തെ ആറാം സെഞ്ചുറിയാമാണ് കൊളംബോയില്‍ പിറന്നത്.

ബിസിസിഐയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ ഷെയര്‍ ചെയ്തത്. ശ്രീലങ്കക്കെതിരെ ഇന്ത്യ ശക്തമായ നിലയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top