ഗംഗോത്രി ദേശീയപാത അടച്ചു

gangotri national highway closed

ഉത്തരാഖണ്ഡിൽ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംസ്ഥാനത്തെ പ്രധാന ദേശീയ പാതയായ ഗംഗോത്രി എൻ.എച്ച് 108 അടച്ചു. ലാൽദങ്ക് ചഡേതി മേഖലയിലാണ് റോഡ് അടച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച അഞ്ചു പേർ പേമാരിയിൽ മരിച്ചിരുന്നു. ഡെറാഡൂണിലെ വികാസ് നഗറിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നിരവധി വീടുകളിൽ വെള്ളം കയറി തകരുകയും ഒലിച്ചു പോവുകയും ചെയ്തു. മണ്ണിടിഞ്ഞ് വീടുകൾ തകർന്നു.

 

gangotri national highway closed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top