‘ബിജെപി ചിലവിൽ നടക്കുന്ന തമാശ ചാനൽ’ അർണാബിനെതിരെ ഉമർ ഖാലിദ്

റിപ്പബ്ലിക്ക് ചാനലിനെതിരെ ആഞ്ഞടിച്ച് ജെ എൻ യുവിലെ ഉമർ ഖാലിദ്. ബിജെപി ചിലവിൽ നടക്കുന്ന തമാശ ചാനലിൽ സംസാരിക്കാൻ തനിക്ക് താല്പര്യം ഇല്ല എന്ന് തുറന്നടിച്ചാണ് ഉമർ അർണാബിനെതിരെ തിരിഞ്ഞിരിക്കുന്നത്. റിപ്പബ്ലിക് ടി വിയ്ക്ക് കോടതിയുടെ ശാസന വന്ന പശ്ചാത്തലത്തിലാണ് ഏതാനും ദിവസങ്ങൾക്ക് മുൻപുള്ള ഉമറിന്റെ ട്വിറ്റെർ സന്ദേശം വീണ്ടും ചർച്ചയാവുന്നത്.

”റിപ്പബ്ലിക് ടി വി തലവൻ ശ്രദ്ധിക്കുക…” എന്ന് തുടങ്ങുന്ന സന്ദേശത്തിൽ ദയവായി ചാനലിന്റെ റിപ്പോർട്ടർമാരോട് തന്നെ ശല്യം ചെയ്യരുതെന്ന് ഉമർ അഭ്യർത്ഥിക്കുന്നു. ബി ജെ പി ചിലവിൽ പ്രവർത്തിക്കുന്ന തമാശ ചാനലിൽ സംസാരിക്കാൻ തനിക്കു താല്പര്യം ഇല്ല എന്നും ഉമർ ഖാലിദ് അർണാബിനെ കളിയാക്കുന്നു.

“I don’t speak to BJP funded comedy channels”, Umar Khalid to Republic TV

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top