ഖത്തറിൽ വിദേശികൾക്ക് സ്ഥിര താമസരേഖ നൽകാനുള്ള കരട് നിയമത്തിന് അംഗീകാരം

qatar qatar permanent resident identification number

നിശ്ചിത യോഗ്യതയും അർഹതയുമുള്ള പ്രവാസികൾക്ക് സ്ഥിര താമസാനുമതി രേഖ (പെർമനന്റ് റസിഡൻസി ഐഡന്റിഫിക്കേഷൻ കാർഡ്) നൽകുന്നത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്ച അമിരിദിവാനിൽ അമീറിന്റെ അധ്യക്ഷതയിലായിരുന്നു ആദ്യം മന്ത്രിസഭായോഗം ചേർന്നത്.

ഗൾഫ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഖത്തറിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും അമീർ വിശദീകരിച്ചശേഷം ചേർന്ന മന്ത്രിസഭായോഗത്തിന്റെ പതിവു സെഷനിലാണ് വിദേശികൾക്ക് സ്ഥിരംതിരിച്ചറിയൽ കാർഡ് അനുവദിക്കുന്നതിനുള്ള കരട് നിയമം ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തത്.

 

qatar permanent resident identification number

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top