ഓണസമ്മാനവുമായി ബിഎസ്എന്‍എല്‍

bsnl (1)

ഓണ സമ്മാനമായി ബിഎസ്എന്‍എലിന്റെ പുതിയ പ്ലാനുകളെത്തി. 44രൂപയ്ക്ക് ഒരു വര്‍ഷം കാലാവധിയുള്ള പ്ലാനാണ് ആദ്യത്തേത്. ഈ രൂപയില്‍ ഇരുപത് രൂപ ടോക് ടൈമായി ലഭിക്കും. ഒരുമാസം ബിഎസ്എന്‍എല്‍ ഫോണുകളിലേക്ക് മിനിട്ടിന് അഞ്ച് പൈസയ്ക്ക് വിളിക്കാം. ഒരുമാസത്തിന് ശേഷം സെക്കന്റിന് ഒരു പൈസയാവും നിരക്ക്. ഒപ്പം 500എംബി സൗജന്യമായി ലഭിക്കും. ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ നാല്‍പത്തിനാല് രൂപ റീച്ചാര്‍ജ്ജ് ചെയ്ത് ഈ പ്ലാനില്‍ തുടരാം.

സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിട്ടും ഡേറ്റാ പാക്ക് ഉപയോഗിക്കാത്ത ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തേക്ക് ഒരു ജിബി സൗജന്യമായി നല്‍കും. ബ്രോഡ്ബാന്റ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് 249രൂപയുടെ പ്ലാനില്‍ പുതിയ കണക്ഷന്‍ എടുക്കാനാവും. ഒരു വര്‍ഷത്തിന് ശേഷം ഈ കണക്ഷനുകള്‍ 499രൂപയുടെ പ്ലാനിലേക്ക് മാറും.

bsnl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top