മഅദനി ഇന്നെത്തും

madani

ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തില്‍ എത്തും. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഅദനി ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് തിരിക്കുക. മൂന്ന് ഇരുപതോടെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ നിന്ന് അന്‍വാശ്ശേരിയിലേക്ക് തിരിക്കും.   മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അസുഖബാധിതയായ അമ്മയെ കാണാനുമാണ് മദനി എത്തുന്നത്.

ഉളയമകന്‍ സലാവുദീമൊപ്പമാണ് മഅദനി എത്തുന്നത്. കര്‍ണാടക പൊലീസിലെ സിഐ റാങ്കിലുളള രണ്ട്  ഉദ്യോഗസ്ഥരാണ് മദനിക്കൊപ്പം ഉണ്ടാവുക. ഓഗസ്റ്റ് ഒമ്പതിനാണ് മകന്റെ വിവാഹം. ഓഗസ്റ്റ് എട്ടിന് തലശ്ശേരിയിലേക്ക് പോകുന്ന മദനി ഒമ്പതിന് അന്‍വാര്‍ശ്ശേരിയിലേക്ക് മടങ്ങും. ഓഗസ്റ്റ് പതിനൊന്നിന് കൊല്ലത്ത് വിവാഹ സത്കാരത്തിലും പങ്കെടുക്കും. ഓഗസ്റ്റ് 19വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

madani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top