ഇനി കേരളത്തിലേക്ക്; നന്ദി അറിയിച്ച് മഅ്ദനി

ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് തിരിച്ചു. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ മഅ്ദനി മാധ്യമങ്ങളെ കണ്ടു. മാധ്യമങ്ങളും വിവിധ രാഷ്ട്രീയ കക്ഷികളും ജാതിമത ഭേദമന്യേ എല്ലാവരും ഒപ്പം നിന്നുവെന്നും നീതിയ്ക്കായി നിലകൊണ്ട എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മഅ്ദനി പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഅദനി ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം കയറുക. മൂന്ന് ഇരുപതോടെ നെടുമ്പാശ്ശേരിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ നിന്ന് അൻവാശ്ശേരിയിലേക്ക് തിരിക്കും. മകൻ ഉമർ മുഖ്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനും അസുഖബാധിതയായ അമ്മയെ കാണാനുമാണ് മദനി എത്തുന്നത്.
ഉളയമകൻ സലാവുദീമൊപ്പമാണ് മഅദനി എത്തുന്നത്. കർണാടക പൊലീസിലെ സിഐ റാങ്കിലുളള രണ്ട് ഉദ്യോഗസ്ഥരാണ് മദനിക്കൊപ്പം ഉണ്ടാവുക. ഓഗസ്റ്റ് ഒമ്പതിനാണ് മകന്റെ വിവാഹം. ഓഗസ്റ്റ് എട്ടിന് തലശ്ശേരിയിലേക്ക് പോകുന്ന മദനി ഒമ്പതിന് അൻവാർശ്ശേരിയിലേക്ക് മടങ്ങും. ഓഗസ്റ്റ് പതിനൊന്നിന് കൊല്ലത്ത് വിവാഹ സത്കാരത്തിലും പങ്കെടുക്കും. ഓഗസ്റ്റ് 19വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here