യു.എന്നിന്റെ കൊളംബിയ ഓഫിസിന് നേരെ വിമതരുടെ ആക്രമണം

attack against UN columbia office

കൊളംബിയയിലെ യു.എൻ ഓഫിസിന് നേരെ വിമതരുടെ ആക്രമണം. ആക്രമണത്തിൽ ഒരു പൊലിസ് ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്. മാർക്‌സിസ്റ്റ് വിമതരായ ദേശീയ ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു. യു.എന്നിന്റെ കലോടോ നഗരത്തിലെ ഓഫിസിൽ ആയുധങ്ങളുമായെത്തിയ സംഘം ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുകയായിരുന്നു.

എന്നാൽ ഫാർക് വിമത സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പറയപ്പെടുന്നുണ്ട്. ദേശീയ പൊലിസും ഇവരും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നതെന്നും ഇരു സംഘവും കലോട്ടയിൽ ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നും യു.എൻ അറിയിച്ചു.

 

attack against UN columbia office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top