കൊല്ലം മെഡിസിറ്റിയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദേശം

medicity

റോഡപകടത്തില്‍ പരിക്കേറ്റ ആള്‍ക്ക് ചികിത്സ  നിഷേധിച്ച സംഭവത്തില്‍ കൊല്ലം മെഡിസിറ്റ് ആശുപത്രിയ്ക്കെതിരെ കേസ് എടുക്കാന്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഐജി മനോജ് എബ്രഹാം നിര്‍ദേശിച്ചു.
ഇന്നലെയാണ്  മെഡിസിറ്റി ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ചത്. ഏഴ് മണിക്കൂറോളമാണ് ആംബുലന്‍സില്‍ മുരുകന്‍ കിടന്നത്. കൂട്ടിരിപ്പുകാരില്ലെന്ന് കാണിച്ചാണ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത്. അത്യാസന്ന നിലയിലായ രോഗിയെ ആംബുലന്‍സില്‍ വന്ന് കാണാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

medicity

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top