കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ടയാള്‍ ചികിത്സ കിട്ടാതെ മരിച്ചു

train accident

കൊ​ല്ല​ത്ത് റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തമിഴ്നാട് സ്വദേശി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു. തി​രു​നെൽ​വേ​ലി സ്വ​ദേ​ശി മ​രു​ക​നാണ് മ​രി​ച്ച​ത്. കൂ​ടെ ആ​രു​മി​ല്ലാ​ത്തതിനാല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി ചി​കി​ത്സ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്ത കാരണം മുരുകനെ ആദ്യം കൊണ്ട് പോയ കിംസ് ആശുപത്രിയില്‍ നിന്ന് മെഡിസിറ്റിയിലേക്ക് റെഫര്‍ ചെയ്തു. എന്നാല്‍  കൂട്ടിരിപ്പുകാരില്ലെന്ന് കാണിച്ച് മെഡിസിറ്റി അധികൃതര്‍ രോഗിയെ സ്വീകരിക്കാന്‍ തയ്യാറായില്ല. ആംബുലന്‍സിലേക്ക് ഡോക്ടര്‍ എത്തിയത് പോലും ഇല്ലെന്ന് ആംബുലന്‍ ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെക്ക് രോഗിയെ കൊണ്ട് പോയിയെങ്കിലും അവിടെയും വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്ന് അറിഞ്ഞതോടെ കൊല്ലത്തേക്ക് തിരിച്ച് കൊണ്ട് വരുംവഴിയാണ് മുരുകന്‍ മരിക്കന്നത്.

ഏ​ഴു മ​ണി​ക്കൂ​റോ​ള​മാ​ണ് ആം​ബു​ല​ൻ​സി​ൽ ചി​കി​ത്സ കിട്ടാതെ മുരുകന്‍ കിടന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top