‘അത്ഭുത സിദ്ധിയുള്ള’ റൈസ് പുള്ളർ തട്ടിപ്പ്; സിനിമാകാരും ഇരകളെന്ന് റിപ്പോർട്ട്

rice puller scam film stars included says report

‘അത്ഭുത സിദ്ധിയുള്ള’ റൈസ് പുള്ളർ തട്ടിപ്പിൽ സിനിമാകാരും ഇരകളെന്ന് റിപ്പോർട്ട്. അത്ഭുത സിദ്ധിയുള്ള റൈസ് പുള്ളർ നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയെടുത്ത കേസിൽ ആന്ധ്രാ സ്വദേശി സൈനിക്പുരി ഡിഫൻസ് കോളനിയിൽ മദനമോഷ രാജുവിനെ കാലടി പോലീസ് റ്‌സ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നുമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്.

ബാങ്ക് മുഖേനയല്ലാത്ത നേരിട്ടുള്ള പണമിടപാടുകൾ ഇക്കൂട്ടർ നടത്തിയെന്നാണ് വിവരം. കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായാണ് ഈ മേഖലയിലുള്ളവർ ഇതിനായി പണം മുടക്കുന്നത്. പ്രതിയെ കോയമ്പത്തൂരിലെ വൻകിട ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ പണം നൽകാനായി പ്രമുഖ സീരിയൽ താരവും എത്തിയിരുന്നു. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിനിമ നിർമ്മാണ കമ്പനിയുടെ ഉടമയും ഇയാളുടെ വലയിൽപ്പെട്ടിട്ടുണ്ട്.

മേക്കാലടി സ്വദേശിയായ നൗഷാദിന്റെ അമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ റൂറൽ എസ്പി എവി ജോർജിന് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് കാലടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് ഇങ്ങനെ

എംബിഎ ബിരുദധാരിയായ പ്രതി ജോൺ മിൽട്ടൻ ന്നെ വ്യാജ നാമത്തിലാണ് തട്ടിപ്പ് നടത്തുന്നത്. ഇടപാടുകാരെ വശീകരിക്കുന്ന രീതിയിൽ സംസാരിക്കുന്ന പ്രതി റൈസ് പുള്ളറിന് ്തഭുത ശക്തിയുണ്ടെന്നും ഇതിൽ ഇറീഡിയം അടങ്ങിയ ചെമ്പ് കുടമുണ്ടെന്നും ഇതിലുള്ള ഇറീഡയത്തിന്റെ ശക്തിയനുസരിച്ച് വൻവില ലഭിക്കുമെന്ന് ഇടപാടുകാരെ പറഞ്ഞ് വിശ്‌സിപ്പിക്കും. വിദേശരാജ്യങ്ങളിൽ വൻ ഡിമാൻഡാണെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് ഇയാൾ റൈസ് പുള്ളറിനായി വാങ്ങുന്നത്.

rice puller scam film stars included says report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top