കല്യാണത്തിന് ദിങ്ങനെ ക്ഷണിക്കണം; ഒരു ന്യൂജനറേഷന്‍ കല്യാണം പറച്ചില്‍

save the date

വിവാഹം നിശ്ചയിച്ച്, വീട്ടുപോകാതെ എല്ലാവരേയും ക്ഷണിച്ച് വിവാഹ പന്തലിലേക്ക് എത്തുന്ന വരനും വധുവും ഇക്കാലത്ത് കുറവാണ്. ഒരു ഫോണ്‍വിളിയില്‍, അല്ലെങ്കില്‍ വാട്സ് ആപ്പിലിടുന്ന ഒരു കാര്‍ഡില്‍.. അവിടെ തീര്‍ന്നു പുതിയ തലമുറയുടെ വിവാഹം ക്ഷണിക്കല്‍ പ്രക്രിയ. എന്നാല്‍ സേവ് ദ വീഡിയോ എത്തിയതോടെ ഏതാനും സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഫെയ്സ് ബുക്കില്‍ അപ് ലോഡ് ചെയ്തോ, വാട്സ് ആപ്പില്‍ അയച്ചോ വിവാഹം ക്ഷണിക്കലില്‍ വീണ്ടും സമയലാഭം നമ്മള്‍ കണ്ടെത്തി.

പുതുതലമുറയുടെ വിവാഹ സങ്കല്‍പങ്ങളിലേക്ക് സേവ് ദ ഡേറ്റ് വീഡിയോ എത്തിയത് വളരെ പെട്ടെന്നാണ്. കല്യാണ കത്തുകളിലെ വൈവിധ്യങ്ങള്‍ പെട്ടെന്നാണ് ഇത്തരം വീഡിയോകളിലേക്ക് ചേക്കേറിയത്.  കാര്‍ട്ടൂണ്‍ കാരിക്കേച്ചറുകളായിരുന്നു പതിവ് ശൈലി. ഇതിലും ഒന്ന് രണ്ട് ചുവട് മൂന്നോട് കടന്ന് വ്യത്യസ്തത കൊണ്ട് വന്നിരിക്കുകയാണ് ക്രിസ്റ്റീന എന്ന പെണ്‍കുട്ടി.  ക്രിസ്റ്റീനയുടെ സേവ് ഡേറ്റ് വീഡിയോയില്‍  കല്യാണത്തിന്  സ്വര്‍ണ്ണം എടുത്ത കടയിലെ ചേട്ടന്മാരും, പള്ളീലച്ചനും, ക്യാമറാമാനും മുതല്‍ വീടിന് പെയിന്റടിച്ചവര്‍ വരെയുണ്ട്. എവര്‍ ആഫ്റ്റര്‍ വെഡ്ഡിംഗ് ഫിലിമേഴ്സാണ് ക്രിസ്റ്റീനയ്ക്ക് വേണ്ടി ഈ കിടിലന്‍ സേവ് ദ വീഡിയോ നിര്‍മ്മിച്ച് നല്‍കിയത്. വീഡിയോ കാണാം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More