മദ്യലഹരിയില്‍ വിരല്‍ കടിച്ച് മുറിച്ചു; പരാതിയുമായി വീട്ടമ്മ

finger

കൈവിരല്‍ കടിച്ച് മുറിച്ചെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. തൃശ്ശൂര്‍ സ്വദേശി ഹരിദാസിനെതിരെയാണ് പരാതി. അങ്കണവാടി ജീവനക്കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവരും മൂവാറ്റുപുഴയില്‍ ഒന്നിച്ച് ജീവിച്ച് വരികയായിരുന്നു.  മദ്യപിച്ച് ഹരിദാസ് നിത്യേന വഴക്കുണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഹരിദാസ് സ്ത്രീയുടെ കൈവിരല്‍ കടിച്ച് പറിച്ചെടുക്കുകയായിരുന്നു. മദ്യപിച്ച് കുഴപ്പങ്ങളുണ്ടാക്കിയതിന് നിരവധി തവണ പോലീസ് പിടിയിലായിട്ടുള്ള ആളാണ് ഹരിദാസ്.

വീട്ടമ്മ നേരിട്ടെത്തിയാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ് . പോലീസ് അന്വേഷണം ആരംഭിച്ചു.

finger

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top