പുരുഷന്മാർ തമ്മിൽ വിവാഹം കഴിച്ചു; കട്ട സപ്പോർട്ടുമായി ഭാര്യമാർ !!

two men married for rain

മഴകുറയുന്നത് മൂലം ഗുരുതര പ്രശ്‌നങ്ങളാൽ വലഞ്ഞ പ്രദേശവാസികൾക്കായി മഴദേവനെ പ്രീതിപ്പെടുത്താൻ രണ്ട് പുരുഷന്മാർ തമ്മിൽ വിവാഹം കഴിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഈ അപൂർവ്വ വിവാഹം നടന്നത്.

മഴദേവനെ പ്രീതിപ്പെടുത്താൻ പലവഴികളും നോക്കിയെങ്കിലും പരാഹരം കാണാതായപ്പോഴാണ് പുരുഷ വിവാഹം നടന്നാൽ മഴദേവൻ പ്രീതിപ്പെടുമെന്ന് മുതിർന്നവർ പറഞ്ഞത്. ഇതോടെ രണ്ട് പുരുഷന്മാർ തമ്മിൽ വിവാഹം കഴിക്കുകയായിരുന്നു.

പരമ്പരാഗത ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. ബന്ധുക്കൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിനെത്തിയിരുന്നു. ഇരുവരുടെയും ഭാര്യമാരും ചടങ്ങിൽ എത്തിയിരുന്നു. വിവാഹ ശേഷം പുരുഷന്മാർ അവരവരുടെ വീടുകളിലേക്ക് തിരികെ പോയി.

 

two men married for rain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top