നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, നാല് വര്‍ഷത്തിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍

dulquar

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം തീയറ്ററുകളില്‍ എത്തിയിട്ട് നാല് വര്‍ഷം കഴിഞ്ഞു. ദുല്‍ഖറും സണ്ണി വെയ്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാള സിനിമയിലെ ആദ്യ റോഡ് മൂവിയായിരുന്നു ഇത്.ഹാഷിർ മുഹമ്മദ് തിരക്കഥയെഴുതി സമീർ താഹിർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.

20638230_1076002635835547_6547234106613538145_n20664463_1076002672502210_8123130751853493162_n20664536_1076002652502212_3227408440839170241_n20664902_1076002695835541_8290335065153289306_n20637884_1076002609168883_6067205403120261419_nതന്റെ മോട്ടോര്‍ സൈക്ലിംഗിനെ മാറ്റി മറിച്ച ചിത്രമായിരുന്നു ഇതെന്നാണ് ദുല്‍ഖര്‍ ഫെയ്സ് ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. നല്ല ഒരുപിടി ഓര്‍മ്മകളാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് സമ്മാനിച്ചതെന്നും താരം പറയുന്നു. ഇതേ ചിത്രം വീണ്ടും ചെയ്യാന്‍ അവസരം വന്നാല്‍ എല്ലാ തിരക്കുകളും ഒരു സെക്കന്റുകൊണ്ട് മാറ്റി വയ്ക്കുമെന്നും പോസ്റ്റില്‍ ഉണ്ട്.എല്ലാവരോടും നന്ദി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, നാഗാലാന്റ്, സിക്കിം എന്നീ ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിലായാണു ചിത്രീകരണം നടന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top