സൽമ ഹോട്ടലിൽ ബീഫിനൊപ്പം ചവച്ചുകഴിക്കാൻ പാത്രം കഴുകുന്ന സ്റ്റീൽ വൂൾ

filthy food

ആഹാരം ആരോഗ്യത്തിനാണെന്നതൊക്കെ പഴമൊഴിയാണ്. ഇപ്പോൾ ആരോഗ്യം കളയുകയാണ് നാം കഴിക്കുന്ന ഭക്ഷണമത്രയും. കഴിഞ്ഞ ദിവസം തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തെ ഹോട്ടൽ സൽമയിൽനിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിൽനിന്ന് ലഭിച്ചത് പാത്രം കഴുകുന്ന സ്റ്റീൽ വൂൾ ആണ്.

ബീഫും പൊറോട്ടയും ഓർഡർ ചെയ്ത ജയപ്രകാശ് എന്ന ആൾക്കാണ് ബീഫിനൊപ്പം സ്റ്റീൽ വൂൾ കൂടി ലഭിച്ചത്. പാത്രം കഴുകുന്ന സ്റ്റീൽ വൂൾ ഭക്ഷണത്തിൽനിന്ന് ലഭിച്ചെന്ന് സൽമയിൽ അറിയിച്ചെങ്കിലും നിരുത്തരവാദപകരമായ മറുപടിയാണ് ഹോട്ടലുടമയിൽനിന്ന് ഉണ്ടായതെന്ന് ജയപ്രകാശ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു. പകരം വേറെ ബീഫ് നൽകാമെന്ന നിസ്സാരമായ മറുപടിയാണ് അവരിൽനിന്ന് ഉണ്ടായതെന്നും ജയപ്രകാശ് പറയുന്നു.

20622284_499575677047203_8625129024125477808_nഹോട്ടലുകളിൽ നൽകുന്ന ആഹാരത്തിൽനിന്ന് മുടി, പുഴു, സ്റ്റീൽ വൂൾ എന്നിവ ലഭിക്കുന്നത് ഇതാദ്യമായല്ല. എന്നിട്ടും ഹോട്ടലുകളിലെ വൃത്തിഹീനമായ ചുറ്റുപാടുകൾക്കെതിരെ നടപടിയെടുക്കാൻ ഭക്ഷ്യവകുപ്പ് തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമാണ്.

jayaprakashഅടുത്തിടെയായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരം അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ ത്തരം ഹോട്ടലുകൾക്കെതിരെ കണ്ണടയ്ക്കുകയാണ് അധികൃതർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top