സോഷ്യൽ മീഡയിയിൽ വൈറലായി സനാ അൽതാഫിന്റെ സ്‌കൂൾ ഡാൻസ് വീഡിയോ

sana althaf school dance video

Subscribe to watch more

സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ബഷീറിന്റെ പ്രേമലേഖനം ഫെയിം സനാ അൽത്താഫിന്റെ സ്‌കൂൾ ഡാൻസ് വീഡിയോ. ഭവൻസ് ആദർശ വിദ്യാലയിലെ വിദ്യാർത്ഥിയായിരുന്ന സന സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്ന നൃത്തമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെയാണ് സന അത്താഫിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ദുൽഖറിന്റെ സഹോദരിയുടെ വേഷമായിരുന്നു സനയ്ക്ക്. ഫഹദ് ഫാസിലിന്റെ നായികയായി മറിയം മുക്ക് എന്ന ചിത്രത്തിലൂടെയാണ് സന അൽത്താഫിന്റെ നായികയായുള്ള കടന്നുവരവ്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നടിയെ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ ബഷീറിന്റെ പ്രേമലേഖനം എന്ന ഫർഹാൻ ഫാസിൽ ചിത്രത്തിലെ നായികയാണ് സന.

sana althaf school dance video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top