ആർഎസ്എസിനെയും ബിജെപിയെയും കടന്നാക്രമിച്ച് സോണിയ

ലോക്‌സഭയിൽ ആർഎസ്എസിനെയും ബിജെപിയെയും പരോക്ഷമായി ആക്രമിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ എതിർത്ത സംഘടനകൾക്ക് സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടമില്ലെന്ന് സോണിയ.

രാജ്യത്ത് മതേതരത്വം അഭിപ്രായ സ്വാതന്ത്ര്യവും അപകടത്തിലാണെന്ന് പറഞ്ഞ സോണിയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസിന്റെയും ജവഹർലാൽ നെഹ്‌റുവിന്റെയും സംഭാവനകളും ഓർമ്മിപ്പിച്ചു.

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചർച്ചയ്ക്കിടെയായിരുന്നു സോണിയയുടെ പ്രസംഗം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top