സഹോദരന്റെ പ്രണയത്തെ പിന്തുണച്ചു; യുവതിയെ മർദ്ദിച്ച് നഗ്നയാക്കി നടത്തിച്ചു

സഹോദരന്റെ പ്രണയബന്ധത്തിന് പിന്തുണ നൽകിയെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച് അവശയാക്കിയ ശേഷം നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു. മഹരാഷ്ട്രയിലെ ബീഡ് ജില്ലയിൽ കഴിഞ്ഞ ആഴ്ച്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. ഇരുപത്തെട്ടുകാരിയായ യുവതിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്.
യുവതിയുടെ ബന്ധുവായ പെൺകുട്ടിയുമായാണ് സഹോദരന് അടുപ്പമുണ്ടായിരുന്നത്. ഇതറിഞ്ഞ നാട്ടുകാർ യുവതിയുടെ വീട്ടിലെത്തുകയും ഭർത്താവിന്റെ മുന്നിലിട്ട് അവരെ മർദ്ദിക്കുകയുമായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും അടങ്ങിയ സംഘമാണ് വീട്ടിൽ അതിക്രമിച്ച കയറി യുവതിയെ മർദ്ദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറിയ ശേഷം നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്തത്. പോലീസ് സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തു.
woman stripped naked for supporting love
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here