ട്രെയിനിൽ സ്‌ഫോടകവസ്തു; ഒപ്പം ലഷ്‌കർ ഈ തൊയ്ബ ഭീഷണി കത്തും

bomb and threat letter in train

ഉത്തർപ്രദേശിൽ ട്രയിനിൽ സ്‌ഫോടകവസ്തു കണ്ടെത്തി. ഹൊവാറിൽ നിന്ന് അമൃതസറിലേയ്ക്കു പോകുന്ന ട്രെയിനിലാണ് ബോംബ് കണ്ടെത്തിയത്. കുറഞ്ഞ സ്‌ഫോടനശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്നും ഇത് നിർവ്വീര്യമാക്കിയെന്നും പൊലിസ് സൂപ്രണ്ട് സൗമിത്ര യാദവ് പറഞ്ഞു.

ഉടമസ്ഥനില്ലാത്ത ഒരു പൊതി കണ്ടെത്തിയതിനെ തുടർന്ന് അമേത്തി സ്‌റ്റേഷനിൽ ട്രെയിൻ നിർത്തുകയും രണ്ട് ബോഗികളിൽനിന്ന് യാത്രക്കാരെ ഇറക്കി പരിശോധന നടത്തുകയായിരുന്നു.

ബോംബിനൊപ്പം ഒരു ഭീഷണിക്കത്തും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ലഷ്‌കർ ഇ തൊയ്ബ തീവ്രവാദി അബു ദുജാനയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നാണ് കത്തിലെ ഭീഷണി.

 

bomb and threat letter in train

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top