ബ്ലൂവെയിലിന് പിന്നാലെ ഭീതി പരത്തി ‘മറിയം’

ലോകത്തെ നടുക്കിയ സൂയിസൈഡ് ഗെയിമായ ബ്ലൂവെയിലിന് ശേഷം ഓൺലൈൻ ഗെയിം രംഗത്ത് ഭീതി പടർത്തി ‘മറിയം’. വൻ അപകട സാധ്യതയാണ് മറിയം ഉയർത്തുന്നത് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

മറിയം എന്ന പേരിലുള്ള ഗെയിം യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ വ്യാപകമാണെന്നാണ് റിപ്പോർട്ട്. കളിക്കുന്നയാളിന്റെ മാനസീക നിലയെ സ്വാധീനിക്കാൻ ഈ ഗെയിമിനാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഗെയിം കളിക്കുന്നതിന് വ്യക്തി വിവരങ്ങൾ നൽകേണ്ടത് ആവശ്യമായതിനാൽ ഇത് സ്വകാര്യതയെ ബാധിക്കുമെന്നും പറയുന്നു.

വെള്ള തലമുടിയുള്ള പെൺകുട്ടി കറുത്ത ബാക്ഗ്രൗണ്ടിൽ നിൽക്കുന്ന പേടിപ്പെടുത്തുന്ന ചിത്രം ഗെയിമിൽ കാണാൻ സാധിക്കും. ചോദ്യങ്ങൾക്ക് ഉത്തരം നൽകി വേണം ഗെയിമിലെ ഓരോ ഘട്ടത്തിലും മുന്നോട്ട് പോകേണ്ടത്. മറിയം ഉന്നയിക്കുന്ന ചോദ്യങ്ങൾ, വീട്, ഫെയിസ്ബുക്ക്, ജി മെയിൽ അക്കൗണ്ട് വിവരങ്ങൾ എന്നിവയായിരിക്കും.

ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോൾ ഗെയിം തുടർന്ന് കളിക്കമെങ്കിൽ 24 മണിക്കൂർ കാത്തിരിക്കാൻ ഗെയിമർക്ക് മെസേജ് വരും. ഈ കാലയളവിൽ കളിക്കുന്നയാൾ ഗെയിമിന് അടിമയാകുകയും ചെയ്യും.

mariyam online killer game

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top