മുരുകന്റെ മരണം; മാപ്പ് ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി

pinarayi-assembly

കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ മുരുകന്റെ കുടുംബത്തോട് കേരളം മാപ്പ് ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി മാപ്പ് ചോദിച്ചത്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിതെന്നും മുഖ്യമന്ത്രി.

ചികിത്സ നിഷേധിക്കുന്ന സംഭവം ആവർത്തിക്കാതിരിക്കാൻ വേണമെങ്കിൽ നിയമം പരിഷ്‌കരിക്കുമെന്നും ആശുപത്രികൾ ചികിത്സ നിഷേധിച്ചത് ക്രൂരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കൽ ധാർമികതയ്ക്ക് വിരുദ്ധമായാണ് സ്വകാര്യ ആശുപത്രികൾ മുരുകനോട് പെരുമാറിയതെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് ഇന്ന് കൊല്ലം ജില്ലാ കളക്ടർക്ക് സമർപ്പിക്കും.

വാഹനാപകടത്തിൽപ്പെട്ട നാഗർകോവിൽ സ്വദേശി മുരുകൻ(37) എന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ദേശീയപാതയിൽ ഇത്തിക്കരയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഏഴര മണിക്കൂറാണ് ഈ യുവാവ് മരണത്തോട് മല്ലിട്ട് ആംബുലൻസിൽ കിടന്നത്. വിവിധ ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് മുരുകൻ മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top