നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്; ഉതുപ്പ് വർഗീസിന് ജാമ്യം

uthup-varghese

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിൽ പ്രതി ഉതുപ്പ് വർഗീസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ഉതുപ്പ് വർഗ്ഗീസിന് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ച് ഒരു മാസത്തിനകം 50 ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കണം. കേരളം വിട്ട് പോകരുത്. പാസ്‌പോർട് കോടതിയിൽ കെട്ടിവെക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു. കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നിയമ വിരുദ്ധമായി വൻ തുക എമിഗ്രേഷൻ ഫീസ് ഇനത്തിൽ തട്ടിയെടുത്തെന്നാണ് കേസ്.

19500 രൂപയ്ക്ക് പകരം 1950000 രൂപ വാങ്ങിയെന്നാണ് പരാതി . കുവൈറ്റിലേക്ക് നഴ്‌സ്മാരെ റിക്രൂട്ട് ചെയ്തതിലൂടെ 320 കോടിയോളം രൂപ ഉതുപ്പ് വർഗീസ് തട്ടിയെടുത്തെന്നാണ് സിബിഐ കേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top