ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ ലഭിച്ച കാശിന് മൊബൈല്‍ വാങ്ങി, ഭാര്യ മൊബൈല്‍ എറിഞ്ഞ് പൊട്ടിച്ചു

toilet

സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ ലഭിച്ച പണം കൊണ്ട് ഭര്‍ത്താവ് മൊബൈല്‍ വാങ്ങിയതില്‍ ക്രുദ്ധയായ ഭാര്യ ഫോണ്‍ എറിഞ്ഞുടച്ചു. ജാര്‍ഗണ്ഡിലാണ് സംഭവം.ധന്‍ബാദ് സ്വദേശി രാജേഷ് മഹാത്തോയുടെ ഫോണാണ് ഭാര്യ ലക്ഷ്മി എറിഞ്ഞുടച്ചത്.

ടോയ്ലറ്റ് നിര്‍മ്മാണത്തിനായി ലഭിച്ച ആദ്യ ഗഡുവായ 6000രൂപ ഉപയോഗിച്ചാണ് രാജേഷ് ഫോണ്‍ വാങ്ങിയത്. ഫോണ്‍ എറിഞ്ഞുടച്ചതിന് പിന്നാലെ ടോയ്ലറ്റ് നിര്‍മ്മിക്കുന്നത് വരെ നിരാഹാര സത്യാഗ്രഹവും ലക്ഷ്മി നടത്തി. ഒടുക്കം ഭാര്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ രാജേഷ് വട്ടിപ്പലിശക്കാരന്റെ കയ്യില്‍ നിന്ന് പണം വാങ്ങി ടോയ്ലറ്റ് നിര്‍മ്മിച്ചാണ് പ്രശ്നം പരിഹരിച്ചത്.

toilet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top