കൊല്ലത്ത് ആശുപത്രികളില്‍ പരിശോധന

കൊല്ലത്ത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരിശോധന. ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. മെഡിസിറ്റി ആശുപത്രിയിലാണ് സംഘം പരിശോധിക്കുന്നത്. ഡോക്ടര്‍മാരുടേയും ജിവനക്കാരുടേയും മൊഴിയെടുക്കുകയാണ് സംഘം. മുരുകന്റെ മരണദിവസത്തെ രജിസ്ട്രറും സംഘം പരിശോധിക്കും. അസീസിയ, കിംസ്, മെടിട്രീന ആശുപത്രികളിലും സംഘം പരിശോധന നടത്തി. ഇവിടുത്തെ പരിശോധന പൂര്‍ത്തിയാക്കിയാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സംഘം പരിശോധന നടത്തും.
മുരുകന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന് വിദഗ്ധ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ആരോഗ്യ വകുപ്പാണ് സമിതിയെ നിയോഗിച്ചത്. ഡെപ്യൂട്ടി സൂപ്രണ്ടാണ് സമിതിയുടെ ചെയര്‍മാന്‍. അനസ്തേഷ്യ, സര്‍ജറി വിഭാഗം മേധാവികളും സമിതിയിലുണ്ട്. ക്രൈം ബ്രാഞ്ച് എസിപി അശോകനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here