കാടുകയറിയ ആനകൾ വീണ്ടും നാട്ടിലേക്ക്; പരിഭ്രാന്തി ഒഴിയാതെ പ്രദേശവാസികൾ

കഴിഞ്ഞ ഒരാഴ്ചയായി നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം കാട്ടിലേക്ക് തിരിച്ചെങ്കിലും വീണ്ടും ജനവാസമേഖലയിലേക്ക് പ്രവേശിക്കുകയാണ്. ഒരാഴ്ചയായി നാട്ടിലിറങ്ങിയ ആനകൾ ഇന്നലെ രാത്രിയോടെയാണ് ആനകൾ മടങ്ങാൻ ഒരുങ്ങുന്നതായി കണ്ടത്. ആനകൾ ദേശീയപാത മുറിച്ച് കടന്ന് കല്ലടിക്കോട് വനത്തിലേക്ക് കയറുകയായിരുന്നു. എന്നാൽ ഇന്ന് അവ ജനവാസ മേഖലയിലേക്ക് തിരിച്ച് നടക്കുകയാണ്.
പാലക്കാട് തൃശ്ശൂർ അതിർത്തി പ്രദേശത്ത് ഇറങ്ങിയ ആനകൾ കൂത്താംപുള്ളിയിൽ ഭാരതപ്പുഴയോരത്ത് രണ്ട് ദിവസം തങ്ങിയിരുന്നു. ഒരാഴ്ചയായി പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും പ്രദേശത്ത് ക്യാമ്പ് ചെയ്ത് ആനകളെ നിരീക്ഷിച്ച് വരികയായിരുന്നു. മൂണ്ടൂർ ഭാഗത്ത് വിലസുന്ന കാട്ടാനകൾ ദേശീയപാതയോരം വരെ എത്തിയിരുന്നു. ട്രയിൻ സർവ്വീസുകൾ ഇക്കാരത്താൽ കഴിഞ്ഞ ദിവസം താത്കാലികമായി നിർത്തിവച്ചിരുന്നു.
കൃഷിയിടങ്ങൾ നശിപ്പിക്കുകയോ ജനങ്ങളെ ആക്രമിക്കുകയോ ചെയ്യാത്ത ആനകൾ എന്നാൽ വീടുകളുടെ ഗേറ്റുകൾ തകർത്തിരുന്നു. മൂന്ന് ആനകളുള്ളതിനാൽ മയക്കുവെടി വയ്ക്കാനാകില്ലെന്നതാണ് പ്രധാനമായും അധികൃതരെ കുഴയ്ക്കുന്നത്.
ആനകളെ തിരിച്ച് കാട്ടിലേക്കയക്കാൻ കുറഞ്ഞത് 12 കുങ്കി ആനകളെങ്കിലും വേണ്ടി വരും എന്നാൽ കേരള്തതിൽ ആകെ രണ്ട് കുങ്കി ആനകളാണ് ഉള്ളത്. അതേസയം വേണ്ടി വന്നാൽ ആനകളെ തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവരുമെന്ന് വനംമന്ത്രി അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here