ആകാശ ദൂദിലെ ആനി ഇവിടെയുണ്ട് !!

akashadoothu madhavi any new face

തൊണ്ണൂറുകളിലെ മികച്ച സിനിമകളുടെ എണ്ണമെടുത്താൽ അതിലൊന്ന് ആകാശദൂദായിരിക്കും. മലയാളികളെ ഇത്രമേൽ കരയിച്ച മറ്റൊരു ചിത്രവും മലയാള സിനിമാ ചരിത്രത്തിൽ ഇതുവരെ പിറവിയെടുത്തിട്ടില്ല എന്ന് തന്നെ പറയാം. ആകാശദൂദതിലെ ആനിയും, നാല് മക്കളും ജനഹൃദയങ്ങളിൽ സൃഷ്ടിച്ചത് ഒരു മുറിവാണ്. ശക്തമായ കഥയും, മാധവി എന്ന നടിയുടെ ഗംഭീര പ്രകടനവും, ചിത്രത്തെ മികവുറ്റതാക്കി. അതുകൊണ്ട് തന്നെയാണ് അക്കാലഘട്ടത്തിൽ നിരവധി മായികമാർ വന്ന് പോയിട്ടും മാധവി ഇന്നും മനസ്സിൽ ഒരു ചെറു നോവായി നിറഞ്ഞ് നിൽക്കുന്നത്. ആകാശദൂദിലെ ഒരൊറ്റ ബിജിഎം മതി യേശുദേവന് മുന്നിൽ കണ്ണീരൊലിപ്പിച്ച് നിൽക്കുന്ന മാധവിയുടെ മുഖം മനസ്സിലേക്കെത്താൻ.

akashadoothu madhavi any new face

1993 ലാണ് സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂദ് പുറത്തിറങ്ങുന്നത്. 1993ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ സിനിമ നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് മാധവിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.

akashadoothu madhavi any new face

1976 ൽ തന്റെ കൗമാരപ്രായത്തിൽ തന്നെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച മാധവി 1996 ൽ വിവാഹിതയായി. ബിസ്സിനസ്സുകാരനായ റാൽഫ് ശർമ്മ എന്ന പകുതി ഇന്ത്യനെ ഗുരുവിന്റെ ഉപദേശപ്രകാരം വിവാഹം ചെയ്ത മാധവി തന്റെ സിനിമാ ജീവിതത്തോട് വിട പറഞ്ഞു. അതിന് ശേഷം മലയാളികളുടെ ആനിയെ പിന്നെ ആരും കണ്ടില്ല.

akashadoothu madhavi any new face

എന്നാൽ ഇന്ന് വർഷങ്ങൾക്കിപ്പുറം മാധവിയെ കാണുമ്പോൾ ആനിയുടെ ദയാഭാവമല്ല മറിച്ച് ഒരു വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയുടെ വീറും വാശിയുമാണ് മുഖത്ത് നിഴലിക്കുന്നത്. ഒരു കുടുംബിനി എന്ന ലേബലിൽ മാത്രം ഒതുക്കിയില്ല മാധവി തന്റെ വിവാഹജീവിതം. സ്വന്തമായി ഒരു വിമാനവും അത് പറത്താനുള്ള ലൈസൻസും ഇന്ന് മാധവിയുടെ പക്കലുണ്ട്. ആ ചിത്രങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.

akashadoothu madhavi any new face

അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ മൂന്ന് പെൺമക്കളോടും ഭർത്താവിനോടുമൊപ്പം കഴിയുകയാണ് മാധവി. 44 ഏക്കർ ഭൂമിയിൽ ഒരു ബംഗ്ലാവിൽ സന്തോഷ ജീവിതം ജീവിക്കുന്ന മാധവിയുടെ വിസ്തൃതമായ സ്ഥലത് ധാരാളം മാനുകളും, പക്ഷികളെയും വളർത്തുന്നുണ്ട്.

akashadoothu madhavi any new face

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top