ഓഗസ്റ്റ് 15 ന് നയാഗ്രയിൽ കാണാം ഇന്ത്യൻ പതാക

nayagra water falls

അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് ദേശീയപതാകയുടെ നിറങ്ങളണിയും. ഓഗസ്റ്റ് 15ന് ന്യൂയോർക്ക് സമയം രാത്രി 10 മണി മുതൽ 15 മിനുട്ട് നേരമാണ് ത്രിവർണ്ണ പതാകയണിയുക. ഇന്ത്യൻ സമയം ഓഗസ്റ്റ് 16ന് രാവിലെ ഏഴര മുതലാണ് ഇത്.

നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ക്രമീകരിച്ചിട്ടുള്ള ഇല്യുമിനേഷൻ ടവറിലെ ലൈറ്റുകളിൽനിന്നാണ് പ്രകാശം പരക്കുക. ആഗോളതലത്തിലെ പ്രത്യേക ദിനങ്ങളിൽ നയാഗ്രയ്ക്ക് നിറംനൽകാറുണ്ട്. ബഫലോ സർവ്വകലാശാലയിലെ അഡ്മിനിസ്‌ട്രേറ്ററായ കൊല്ലം സ്വദേശി സിബു നായരുടെ നേതൃത്വത്തിലാണ് നയാഗ്രയിൽ ഇന്ത്യൻ പതാക തെളിയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top