ജലോത്സവത്തിന് പുന്നമടക്കായലിൽ തുടക്കം

nehru trophy this year 78 participants

65ാമത് നെഹ്‌റു ട്രോഫി വള്ളംകളിയ്ക്ക് പുന്നമടക്കായൽ ആരംഭം. ജലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന 24 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 78 കളിവള്ളങ്ങളാണ് പുന്നമടക്കായലിൽ അണിനിരക്കുന്നത്.

പിണറായി വിജയന്റെ ഭാര്യ കമല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ചാണ്ടി, ജി.സുധാകരൻ, തോമസ് ഐസക്, ഇ.ചന്ദ്രശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചെറുവള്ളങ്ങളുടെ പ്രാഥമിക മൽസരങ്ങളോടെ ജലോത്സവം തുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top