Advertisement

നെഹ്‌റു ട്രോഫി; തുടര്‍ച്ചയായ നാലാം തവണയും കിരീടം പായിപ്പാടന്

November 10, 2018
Google News 0 minutes Read

നെഹ്റു ട്രോഫി ജലോത്സവത്തിൽ ജയിംസ്‌കുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ ചാമ്പ്യൻമാർ. തുടർച്ചയായി നാലാം തവണയാണ് പായിപ്പാടൻ ചുണ്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. അത്യന്തം അവേശം നിറഞ്ഞ പോരാട്ടത്തിൽ മഹാദേവികാട് കാട്ടിൽ ‌തെക്കേതിലിനെ തുഴഞ്ഞ് തോൽപ്പിച്ചാണ് പായിപ്പാടൻ കപ്പിൽ മുത്തമിട്ടത്. രണ്ടാം സ്ഥാനം മഹാദേവിക്കാട് തെക്കേതിൽ സ്വന്തമാക്കിയപ്പോൾ ആയാപ്പറമ്പ് പാണ്ടി മൂന്നാമതെത്തി. ചമ്പക്കുളം ബോട്ട് ക്ലബ് കുമരകം,എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here