അമിതഭാരത്തിന് ചികിത്സ തേടിയെത്തി; പരിശോധനയില്‍ 13കാരി ആറരമാസം ഗര്‍ഭിണി!

rape

പെണ്‍കുട്ടിയുടെ അമിത ഭാരത്തിന് ചികിത്സ തേടിയെത്തിയ മാതാപിതാക്കള്‍ അറിഞ്ഞത് മകള്‍ ആറരമാസം ഗര്‍ഭിണിയായണെന്ന്.മുബൈ ഗൊരേഗാവിലാണ് സംഭവം. 13കാരിയായ ഈ പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രത്തിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മാതാപിതാക്കള്‍.  പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് പീഡിപ്പിച്ചതെന്നാണ് സൂചന.

സ്വകാര്യ ക്ലിനിക്കിലാണ് അമിത ഭാരത്തിന് ചികിത്സ തേടി പെണ്‍കുട്ടിയേയും കൊണ്ട് ഇവരെത്തിയത്. എന്നാല്‍ കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ക്ലിനിക്കിലെ ഡോക്ടര്‍ ഗൈനക്കോളജിസ്റ്റിന് റഫര്‍ ചെയ്യുകയായിരുന്നു. ഈ ഡോക്ടറാണ് വിവരം പോലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞതോടെ മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് പെണ്‍കുട്ടി. പ്രസവത്തിനുള്ള ആരോഗ്യ സ്ഥിതി കുട്ടിയ്ക്കില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിന്റെ സാഹചര്യത്തിലാണ് മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top