കുട്ടികളുടെ മരണം മസ്തിഷ്‌ക ജ്വരം മൂലമെന്ന് ആവർത്തിച്ച് ആദിത്യനാഥ്

ഗൊരഖ്പൂരിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആദിത്യനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മരണങ്ങൾക്ക് കാരണം മസ്തിഷ്‌ക ജ്വരമാണെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു. ഓക്‌സിജൻ കിട്ടാതെ കുട്ടികൾ മരിച്ച ഗൊരഖ്പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയും ആശുപത്രി സന്ദർശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top