ഓവിയയ്ക്ക് ഒരു ദിവസത്തെ പ്രതിഫലം രണ്ടര ലക്ഷം രൂപ!!

oviya

തമിഴ് ബിഗ് ബോസ് ഷോയില്‍ തിരിച്ചെത്തുന്ന ഒാവിയയ്ക്ക് ഒരുദിവസം ചാനല്‍ പ്രതിഫലമായി നല്‍കുന്നത് രണ്ടര ലക്ഷം രൂപയെന്ന് സൂചന. ഷോയില്‍ നിന്ന് ഓവിയയെ പുറത്താക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ആരാധകരും രംഗത്ത് എത്തിയതോടെ ഒവിയയെ ചാനല്‍ വീണ്ടും ഷോയില്‍ തിരിച്ച് കൊണ്ടുവരികയായിരുന്നു.

ഓവിയയെ ഷോയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ കഴിഞ്ഞ ആഴ്ച മുതല്‍ കടുത്ത പ്രതിഷേധം നിലനിന്നിരുന്നു. ഷോയ്ക്കിടെ സ്വിമ്മിംഗ് പൂളില്‍ ചാടി ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് ശേഷമാണ് ഓവിയ പരിപാടിയില്‍ നിന്ന് പുറത്തായത്.

മാനസികമായി ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ കഴിയില്ലെന്ന് ഓവിയ അറിയിച്ചതിനെ തുടര്‍ന്നാണ് ഓവിയയെ ഒഴിവാക്കിയതെന്നായിരുന്നു പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ആരവ് എന്ന മത്സരാര്‍ത്ഥിയുമായ പ്രണയത്തെ തുടര്‍ന്നാണ് ബിഗ് ബോസ് ഹൗസില്‍ ഓവിയ ആത്മഹത്യയ്ക്ക് ശ്രമിതെന്നാണ് സൂചന. ഓവിയ ഷോയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഷോയുടെ റൈറ്റിംഗ് കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഓവിയ തിരിച്ചുവരുന്നത് എന്നും സൂചനയുണ്ട്.

തൃശ്ശൂര്‍ സ്വദേശിയായ ഒാവിയയുടെ ആദ്യ സിനിമ പൃഥ്വിരാജ് നായകനായ കങ്കാരു ആണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top