വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രണ്ട് പേര് മരിച്ചു

തമിഴ്നാട്ടിലെ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രണ്ട് പേര് മരിച്ചു. അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്ന പതിമൂന്നുകാരിയും ലോറി ഡ്രൈവറുമാണ് ഡോക്ടർ ഇല്ലാത്തതിനാൽ മരിച്ചത്. പനി ബാധിച്ചാണ് വൈഷ്ണവി എന്ന പെണ്‍കുട്ടിയെ കൊണ്ട് വന്നത്. അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ലോറി ഡ്രൈവറായ രാജ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
എന്നാല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. മൂന്ന് ഡോക്ടര്‍മാരുടെ ഒഴിവില്‍ ഇവിടെ ആകെയുള്ളത് ഒരാളാണ്. ആ ഡോക്ടര്‍ ഇന്നലെ ആശുപത്രിയില്‍ ഉണ്ടായിരുന്നുമില്ല. ആംബുലൻസ് ഇല്ലാത്തതിനാൽ പെൺകുട്ടിയുടെ മൃതദേഹം ബൈക്കിലാണ് തിരികെ കൊണ്ടുപോയത്.സംഭവത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here