ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 50ഇഞ്ചിന്റെ ടിവി, വന്നതോ?

amazon

മുംബൈ സ്വദേശിയായ മുഹമ്മദ് സര്‍വാര്‍ ഓണ്‍ ലൈനായി 50 ഇഞ്ചിന്‍റെ ടിവിക്ക് ഓഡര്‍ നല്‍കിയിട്ട് ലഭിച്ചത് മോണിറ്റര്‍ മാത്രം, അതും 13ഇഞ്ചിന്റെ.സംഭവം നടന്നിട്ട് രണ്ട് മാസമായി. മുഹമ്മദിന് ഇത്രയും നാള്‍ കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടുമില്ല. മേയ് മാസത്തിലാണ് മുഹമ്മദ് മിതാഷി എല്‍ഇഡി ടിവി ഓര്‍ഡര്‍ ചെയ്യുന്നത്. 33,000രൂപയും നല്‍കി. ദിവസങ്ങള്‍ക്കകം പാഴ്സല്‍ എത്തി.

എന്നാല്‍ ടിവി നല്‍കിയപ്പോള്‍ ഇപ്പോള്‍ ഇത് തുറക്കരുതെന്നും ഇന്‍സ്റ്റലേഷന്‍ നടക്കുകയാണെന്നും ഡെലിവറി ചെയ്ത ആള്‍ പറഞ്ഞു. പാക്കറ്റ് ഇപ്പോള്‍ തുറന്നാല്‍ ടിവിക്ക് കേടുപാടുകള്‍ ഉണ്ടാകുമെന്നും അയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഡെലിവറി ചെയ്ത ആള്‍ പോയി കുറേ സമയത്തിന് ശേഷം പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത് 13 ഇഞ്ചിന്റെ ആസെറിന്റെ മോണിറ്റര്‍ മാത്രമാണ്. പഴയ മോണിറ്ററാണിത്. പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നില്ല. പരാതി കേട്ട  ആമസോണ്‍ അധികൃതര്‍ ആവശ്യപ്പെട്ടതിന് അനുസരിച്ച് 3000 രൂപ കൊറിയര്‍ ചാര്‍ജ്ജും നല്‍കി സര്‍വീസിനായി അയച്ചു. നിരവധി മെയില്‍ അയച്ചിട്ടും നാളിതുവരെ ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ പോലും കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് മുഹമ്മദ് പറയുന്നു.

amazon cheated customer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top