വയനാട്ടിൽ പുള്ളിപ്പുലി കിണറ്റിൽ

leopard in well

വയനാട്ടിൽ പുള്ളി പുലി കിണറ്റിൽ വീണു. വയനാട്, പൊഴുതന ആറാം മൈൽ പി എം ഹനീഫയുടെ വീട്ടിലെ കിണറിലാണ് പുലി അകപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ആഴമുള്ള കിണറായതിനാൽ പുലിയ്ക്ക് കയറാനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വൈത്തിരി പോലീസും സ്ഥലത്തെത്തി. പുലിയെ കിണറ്റിൽനിന്ന് കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top